രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഏഴാം ദിനം; നീതിക്കായുള്ള ചുവടുവെപ്പ് അസമീലൂടെ അരുണാചലിലേക്ക്

Jaihind Webdesk
Saturday, January 20, 2024

അസം: രാഹുൽ ഗാന്ധി നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഏഴാം ദിവസത്തിലേക്ക്. അസമിലെ ലഖിoപൂരിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് 69 കിലോമീറ്റർ സഞ്ചരിച്ച് അരുണാചൽപ്രദേശിലേക്ക് കടക്കും. രാഹുലിന്‍റെ യാത്ര ഇന്ന് അരുണാചലിന്‍റെ തലസ്ഥാന നഗരിയിലൂടെയാണ് പ്രധാനമായും കടന്നുപോവുക.

അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ് ഇറ്റാനഗർ. സംസ്ഥാനത്തെ എല്ലാ പ്രധാന സാമ്പത്തിക അടിത്തറകളുടെയും കേന്ദ്രം കൂടിയാണിത്. സാംസ്കാരിക, സാമ്പത്തിക, ഫാഷൻ, വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഇടം കൂടിയാണ് ഇറ്റാനഗർ. ഇറ്റാനഗറിൽ നിഷി, ആദി, അപതാനി, ടാഗിൻ, ഗാലോ, നൈഷികൾ തുടങ്ങി നിരവധി ഗോത്രങ്ങൾ വസിക്കുന്നുണ്ട്. 2011 വരെയുള്ള ഇന്ത്യൻ സെൻസസ് പ്രകാരം ഇറ്റാനഗറിൽ 59,490 ജനസംഖ്യയുണ്ടായിരുന്നു. ജനസംഖ്യയുടെ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്. ഇറ്റാനഗറിലെ ശരാശരി സാക്ഷരതാ നിരക്ക് 66.95% ആണ്. ദേശീയ ശരാശരിയായ 74.4% നേക്കാൾ കുറവാണ് ഇവിടുത്തെത്. പുരുഷ സാക്ഷരത 73.69% വും സ്ത്രീ സാക്ഷരത 59.57% വും ആണ്.

ഭൂരിഭാഗം ഗോത്രങ്ങളും പ്രകൃതിയെ ആരാധിക്കുന്നവരാണ്. താനി ഗോത്രങ്ങൾ ഡോണി-പോളോയുടെ അനുയായികളായ മുൻപിതാവ് അബോട്ടാനിയുടെ പിൻഗാമികളാണ്. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 40.94% ഹിന്ദുവും 29.51% ക്രിസ്ത്യാനിയും 21.17% ഡോണി പോളോയും 4.52% മുസ്‌ലീങ്ങളും 2.88% ബുദ്ധമതക്കാരുമാണ്. സംസാരിക്കുന്ന പ്രധാന ഭാഷ നിഷിയാണ്. കൂടാതെ ബംഗാളി, ആദി, അപതാനി, നേപ്പാളി, ഹിന്ദി, അസമീസ്, ബോജ് ഭാഷകളും ഇവിടെ പ്രാബല്യത്തിൽ ഉണ്ട്.

നിലവിൽ അരുണാചൽ വെസ്റ്റിൽ നിന്നും കിരൺ റിജിജുവും, അരുണാചൽ ഈസ്റ്റിൽ നിന്നും തപിർ ഗോയുമാണ് നിലവിലെ ലോക്സഭാ എംപിമാർ. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തിൽനിന്നുമാണ്‌ ഈ നഗരത്തിന്‌ ഇറ്റാനഗർ എന്ന പേർ വന്നത്. അസമിലെ ലഖിംപൂരില്‍ നിന്നും തുടങ്ങിയ യാത്ര 69 കിലോമീറ്റർ സഞ്ചരിച്ചാണ് അരുണാചൽപ്രദേശിലേക്ക് കടക്കുക.