ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സിപിഐ പങ്കെടുക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എം പി എന്നിവരാണ് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുക. ജനാധിപത്യം തകര്‍ക്കുന്ന സാഹചര്യത്തിലാണ് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് ഡി രാജ പറഞ്ഞു. ഇത് സംബന്ധിച്ച കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകി. നേരത്തെ 23 പ്രതിപക്ഷ പാർട്ടി അധ്യക്ഷന്മാർക്ക് കോൺഗ്രസ് നേതൃത്വം ക്ഷണക്കത്ത് നൽകിയിരുന്നു. അതിന് പിന്നാലെയാണ് സിപിഐ നിലപാട് അറിയിച്ചത്.