ഇന്നു മുതല്‍ ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാം ; ആദ്യഘട്ടം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍

Tuesday, August 17, 2021

തിരുവനന്തപുരം : ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

bookingksbc.co.in എന്ന ബെവ്കോ വെബ്സൈറ്റിലെത്തി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. നഗരത്തിലെ ഏതെല്ലാം ഔട്ലെറ്റില്‍ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെന്നും വെബ്സൈറ്റില്‍ നിന്നും അറിയാം. പണം ഓണ്‍ലൈനായി അടച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇതുമായി ഔട‌്‌ലെറ്റിലെത്തിയാല്‍ പരിശോധനയ്ക്കുശേഷം മദ്യം വാങ്ങി മടങ്ങാം. സ്ക്രീന്‍ ഷോട്ട് മൊബൈലില്‍ കാണിച്ചാലും മദ്യം ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്തവര്‍ക്ക് മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടറുണ്ടാകും.