ബെവ് ക്യുവിലൂടെ ടോക്കണ്‍ ബാറുകളിലേക്ക്; കോടികളുടെ നഷ്ടം; ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബെവ്കോ

Jaihind News Bureau
Sunday, June 7, 2020

 

സംസ്ഥാനത്ത് മദ്യ വിതരണത്തിന് ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പിനെതിരെ ബിവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്‌ലെറ്റിനു കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണെന്നും ബെവ് ക്യു ആപ്പ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍.

ആപ്പില്‍ വില്‍ക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. ഇതിലൂടെ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായതെന്നും ബെവ്കോ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്‍റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്കോയിലെ സംഘടനകളും ആപ്പിനെതിരെ രംഗത്തെത്തി.

അതേസമയം ബിവറേജസ് ഔട്‌ലെറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാരിന്‍റെ  ശ്രമമെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്  കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.  ടോക്കണുകള്‍ ബാറുകളിലേക്ക് പോകുകയും ബാറുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്‍റെ  കീഴിലുള്ള ബിവറേജസ് ഔട്‌ലെറ്റുകള്‍ വിജനമായി കിടക്കുകയാണ്. ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതിലൂടെ വ്യക്തമാകുകയാണ്.