മലക്കപ്പാറയിലെ മനസ്സുകൾക്കൊപ്പം; മലക്കപ്പാറയില്‍ സന്ദർശനം നടത്തി ബെന്നി ബെഹനാൻ

Jaihind Webdesk
Thursday, April 4, 2024

മലക്കപ്പാറ: മണ്ണിന്‍റെ മക്കളുടെ മനസ്സറിഞ്ഞ് ബെന്നി ബെഹനാന്‍റെ മലക്കപ്പാറയിലെ സന്ദർശനം വേറിട്ടതായി. വികസനത്തിന്‍റെ പാതയിൽ ഇനിയും മുന്നോട്ടുള്ള യാത്രയിൽ മലക്കപ്പാറയ്ക്ക് ആവശ്യമുള്ളതെല്ലാം ചെയ്യും. മുതിർന്ന വോട്ടർമാരെ കണ്ടും മലക്കപ്പാറയുടെ വിശേഷങ്ങളറിഞ്ഞുമായിരുന്നു സന്ദർശനം. സ്ഥാനാർത്ഥിയുടെ സന്ദർശനം മലക്കപ്പാറയിലെ വോട്ടർമാർക്കിടയിലും ആവേശമുളവാക്കി. കോവിഡ് പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയിൽ ബെന്നി ബെഹനാൻ ചെയ്ത പ്രവർത്തികൾക്ക് വോട്ടർമാർ ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി നൽകിയാണ് സ്ഥാനാർത്ഥിയെ മടക്കിയത്.

ആദിവാസികൾ ഒരുപാട് താമസിക്കുന്ന ഇടമായതിനാൽ പലതവണ സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റു സേവനങ്ങളും എംപി എന്ന നിലയിൽ ബെന്നി ബഹനാൻ മലക്കപാറയ്ക്ക് നൽകിയിട്ടുണ്ട്. മയിലാടുമ്പാറ, നടുപ്പരട്ട, ചെക്ക് പോസ്റ്റ്‌ ജങ്ഷൻ, കടമറ്റം, റോപ്പ് മറ്റം, പെരുമ്പാറ കോളനി, അടിച്ചിൽ തൊട്ടി കോളനി, ഷോളയാർ കോളനി, പോത്ത്പാറ കോളനി, തവളകുഴി പാറ കോളനി, വാച്മാരം കോളനി, പെരിങ്ങൽ കുത്ത് കോളനി, പൊകലപാറ കോളനി, വാഴച്ചാൽ കോളനി തുടങ്ങിയവ സന്ദർശിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ മടക്കം. ചാലക്കുടി എംഎൽഎ സനീഷ് ജോസഫും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് കുറുപ്പംപടി ബ്ലോക്കിലെ തുരുത്തി, അകനാട്, കൊമ്പനാട്, വേങ്ങൂർ, പയ്യാൽ, പനച്ചിയം, ഓടയ്ക്കാലി, നെല്ലിമോളം, കീഴില്ലം, വലയൻചിറങ്ങര, പുല്ലുവഴി തുടങ്ങിയ ഇടങ്ങളിലാണ് സ്ഥാനാർത്ഥിയുടെ സന്ദർശനം.