യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി | VIDEO

Jaihind News Bureau
Sunday, September 27, 2020

 

കൊച്ചി:  യുഡിഎഫ് കണ്‍വീനർ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹനാന്‍ എം.പി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  കണ്‍വീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകള്‍ വേദനിപ്പിച്ചു. താൻ രാഷ്ട്രീയ വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നു. സ്ഥാനമാനങ്ങളല്ല പ്രവർത്തനങ്ങളാണ് തന്നെ വലുതാക്കിയത്. ഏറ്റവും ഉചിതമായ തീരുമാനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.