ശബരിമലയെ കലാപഭൂമിയാക്കി; ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം

Jaihind Webdesk
Saturday, October 20, 2018

യുവതികളെ പൊലീസ് വേഷത്തില്‍ ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല.  സിപിഎമ്മിന്‍റെയും ബി.ജെ.പിയുടെയും സമീപനമാണ് ശബരിമലയെ കലാപഭൂമിയാക്കിയത്. ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.