ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 11 പേരാണ് അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കായി സഹായനിധി രൂപികരിക്കുമെന്നും ആര്‍സിബി അറിയിച്ചു.
ജൂണ്‍ നാലിനാണ് ആര്‍സിബിയുടെ വിജയാഘോഷ പരിപാടി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ബംഗളൂരുവിന്റെ കന്നിക്കിരീടം ആഘോഷമാക്കാന്‍ ലക്ഷകണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ലക്ഷക്കണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മാത്രം പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്.