ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെര്‍ഗുണ്ടി സ്റ്റേഷന് സമീപം ഞായറാഴ്ച ബെംഗളൂരു-കാമാഖ്യ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ പതിനൊന്ന് കോച്ചുകള്‍ പാളം തെറ്റി. ഒരാള്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 11.54 മണിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകളുടെ റൂട്ടുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്‌സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സജ്ജമാക്കി എന്ന് റെയില്‍വേ അറിയിച്ചു.