ബംഗാള്‍ വിഷയത്തില്‍ തിളച്ചുമറിഞ്ഞ് ലോക്സഭ; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

Jaihind Webdesk
Monday, February 4, 2019

Mamtha-Issue-Parliament

ബംഗാള്‍ വിഷയത്തില്‍ തിളച്ചുമറിഞ്ഞ് ലോക്സഭ. കേന്ദ്രത്തിനെതിരെ ആക്രമണവുമായി സിപിഎം അംഗങ്ങള്‍ ഒഴിച്ചുള്ള പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. കേന്ദ്രം സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, പലതവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാന്‍ കൊല്‍ക്കത്ത കമ്മിഷണര്‍ തയ്യാറായില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനം ബംഗാള്‍ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചിട്ടി തട്ടിപ്പുകേസ് അന്വേഷണം തടയാനാണ് മമത സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.