മമതക്ക് ബി.ജെ.പിയോടുള്ള ദേഷ്യം തീരുന്നില്ല; ശിവരാജ് സിങ് ചൗഹാനും ഹെലികോപ്റ്റര്‍ അനുമതി നിഷേധിച്ചു; ബി.ജെ.പി റാലി റദ്ദാക്കി

Jaihind Webdesk
Wednesday, February 6, 2019

കൊല്‍ക്കത്ത: ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മമത സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ബ്ലോക്ക്. ബിജെപി റാലിക്കായി മൂര്‍ഷിദാബാദില്‍ എത്താനിരുന്ന ഹെലികോപ്റ്ററിനാണ് അനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്ന് മുര്‍ഷിദാബാദില്‍ സംഘടിപ്പിക്കാനിരുന്ന രണ്ട് റാലികള്‍ ബി.ജെ.പി റദ്ദാക്കി. ബി.ജെ.പിയുടെ ദേശിയ വൈസ് പ്രസിഡന്റുകൂടിയാണ് ശിവരാജ് സിങ് ചൗഹാന്‍. മുര്‍ഷിദാബാദിന് പുറമെ ഖൊരക്പൂരിലും ബി.ജെ.പിയുടെ റാലിയുണ്ട്. ഇതോടെ റോഡുമാര്‍ഗ്ഗം ഖൊരക്പൂരിലെത്തി റാലിയില്‍ പങ്കെടുക്കാനാണ് ബി.ജെ.പിയുടെ ശിവരാജ് സിങിന്റെ തീരുമാനം.