പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു : 34 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്

Jaihind Webdesk
Monday, April 26, 2021

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡ‍ലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ഘട്ടങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏഴാം ഘട്ട തെരഞ്ഞെടുപ്പില്‍  796 കമ്പനി കേന്ദ്രസേനയെ ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു.

കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാര്‍ത്ഥികള്‍ മരിച്ച സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.