കൊവിഡ്-19 പ്രതിരോധം : വ്യത്യസ്ത പ്രവർത്തനങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി | Video

Jaihind News Bureau
Friday, March 27, 2020

കോവിഡ് 19 ന് എതിരെ രാജ്യം പൊരുതുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രവർത്തനം ശ്രദ്ധയേമാകുന്നു. കൊൽക്കത്തയുടെ തെരുവകളിൽ നേരിട്ട് ഇറങ്ങിയാണ് മമതാ ബംഗാളിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്.

കൊവിഡ്-19 പ്രതിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തീവ്ര പ്രയത്നമാണ് നടത്തുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങള്‍ നടത്തുന്നത്. ഇതില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൊവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികള്‍ നേരിട്ട് സന്ദർശിച്ച് ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും ആത്മധൈര്യം നല്‍കുന്നു. മാർക്കറ്റുകള്‍ നേരിട്ട് സന്ദർശിച്ച് പൊതുജനങ്ങളോട് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. സാധനങ്ങള്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്ന് ഓർമപ്പെടുത്തുന്നു. കിറ്റ് വിതരണം നടത്തുന്നു. ജനങ്ങളിലേക്കിറങ്ങിയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ കൊവിഡ്-19ന് എതിരായ പ്രവർത്തനം.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കേരളത്തില്‍ പക്ഷേ ഓഫീസിനുള്ളില്‍ ഇരുന്നാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. മമതാ ബാനർജിയാകട്ടെ, ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെ മാത്രം ആശ്രയിക്കാതെ നേരിട്ടിറങ്ങി പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നു. കൊവിഡ്-19 പ്രതിരോധത്തില്‍ കേരളം  സ്വീകരിച്ച നടപടികള്‍ സ്വാഗതാർഹമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേട്ടമാക്കി ചിത്രീകരിക്കാനാണ് സി.പി.എം ശ്രമം. അതേസമയം മറ്റ് സംസ്ഥാനങ്ങളില മുഖ്യമന്ത്രിമാർ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങള്‍ സർക്കാരിന്‍റെയോ പാർട്ടിയുടെയോ നേട്ടമാക്കി മാറ്റാന്‍ നീക്കം നടത്തുന്നില്ല.