ഏകപക്ഷീയമായി പെരുമാറുന്നു; 14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ച് ഇന്ത്യ മുന്നണി

Jaihind Webdesk
Thursday, September 14, 2023

ന്യൂഡല്‍ഹി: ഏകപക്ഷീയമായി പെരുമാറുന്ന 14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിക്കുന്നതായി ഇന്ത്യ മുന്നണി. മോദി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും ബി ജെ പി വക്താക്കളെ പോലെ പെരുമാറുകയും ചെയ്യുന്ന വാര്‍ത്ത അവതാരകരെയും ചാനലുകളെയുമാണ് ബഹിഷ്കരിക്കുന്നതെന്ന് ഇന്‍ഡ്യ മുന്നണി വ്യക്തമാക്കി.

ന്യൂസ് 18ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, സുധീര്‍ ചൗധരി, ആജ് തക്കിലെ ചിത്രാ ത്രിപാഠി എന്നിവര്‍ ഈ അവതാരകരുടെ ഷോകളില്‍ സഖ്യ സംഘത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി എന്നിവരുടെ പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.