മാനന്തവാടി: വയനാട് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖ്. ബി.ജെ.പിക്ക് എതിരെ സംസാരിക്കുന്നതിന് പകരം അവര്‍ക്ക് ആയുധം നല്‍കുകയാണ് റഫീഖ് ചെയ്തതെന്നും സിദ്ദീഖ് ആരോപിച്ചു.
ഇലക്ടറല്‍ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് സി.പി.എം ജില്ലാ സെക്രട്ടറി തനിക്കെതിരെ ആരോപിക്കുന്നതെന്ന് ടി. സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണ് വയനാട് ജില്ലാ സി.പി.എം സെക്രട്ടറി പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പെരുമണ്ണയില്‍ നിന്ന് തന്റെ പേരും താമസ സ്ഥലവും മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വേറെ എവിടെയെങ്കിലും വോട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടത് ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഈ വീഴ്ചയാണ് സി.പി.എം ജില്ലാ സെക്രട്ടറി തന്റെ മേല്‍ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ടെന്നും, കൃത്യമായി പരിശോധിക്കാതെ എന്തെങ്കിലും വിളിച്ചുപറയുന്നത് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ചേര്‍ന്ന പണിയല്ലെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.