വയനാട്ടില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Jaihind Webdesk
Sunday, May 26, 2024

 

കല്‍പ്പറ്റ: വയനാട്ടിൽ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. സുൽത്താൻബത്തേരി നായ്ക്കട്ടി മറുകര കോളനിയിലെ കൃഷ്ണനാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ടാണ് സംഭവം. കൈക്കും കാലിനും പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.