ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി. കൊറോണ വ്യാപനം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ഇനിയും തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ അഹന്തയുടെ ഫലമായി ആലോചനയില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണിന് പിന്നാലെരാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുകയാണുണ്ടായത്. സ്വയംപര്യാപ്തമെന്നാണ് സര്‍ക്കാർ പറയുന്നത്. എന്നാലിപ്പോള്‍ സ്വന്തം സുരക്ഷ സ്വയം നോക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
അതേസമയം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കർണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ തോതിലുള്ള വർധനവാണ് ഉള്ളത്. 79,000 ത്തിന് മുകളിലാണ് രാജ്യത്തെ ആകെ കൊവിഡ് മരണം.
कोरोना संक्रमण के आँकड़े इस हफ़्ते 50 लाख और ऐक्टिव केस 10 लाख पार हो जाएँगे।
अनियोजित लॉकडाउन एक व्यक्ति के अहंकार की देन है जिससे कोरोना देशभर में फैल गया।
मोदी सरकार ने कहा आत्मनिर्भर बनिए यानि अपनी जान ख़ुद ही बचा लीजिए क्योंकि PM मोर के साथ व्यस्त हैं।
— Rahul Gandhi (@RahulGandhi) September 14, 2020