‘വയനാട്ടില്‍ ബി.ജെ.പി ഒളിച്ചോടി’: വിമര്‍ശിച്ച് ബി.ഡി.ജെ.എസ് രംഗത്ത്; എന്‍.ഡി.എയില്‍ കലാപം

Jaihind Webdesk
Wednesday, May 1, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും എന്‍.ഡി.എയില്‍ പടലപ്പിണക്കങ്ങള്‍ പുനരാരംഭിച്ചു. വയനാട് മണ്ഡലത്തെച്ചൊല്ലിയാണ് ഇത്തവണ ബി.ഡി.ജെ.എസ് ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വയനാട്ടില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമായില്ലെന്നും പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എന്‍ കെ ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തിന് ബി ജെ പി ഒരു പരിഗണനയും നല്‍കിയില്ലെന്നും ഷാജി ആരോപിച്ചു.
ഇതോടെ വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമാണ് പുറത്തെടുത്തതെന്ന് എന്‍.ഡി.എയില്‍ പരക്കെ ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ബി.ഡി.ജെ.എസ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.