ബഹ്റൈൻ: പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്ക് ധരിക്കാത്തതിനുള്ള പിഴ 20 ബിഡി ആയി ഉയർത്തി. 5 ബഹ്റൈൻ ദിനാറിൽ നിന്നാണ് 20 ദിനാർ ആയി പിഴ ഉയർത്തിയത്. ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഉത്തരവ് പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ഫെയ്സ് മാസ്ക് നിയമം ലംഘിച്ചാൽ ബിഡി 20 പിഴ ഈടാക്കും, പിഴ സ്ഥലത്തുതന്നെ നല്കാത്ത പക്ഷം കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറും. ഫെയ്സ് മാസ്ക് ധരിക്കാത്തതിന് മുമ്പ് നിരവധി പേർക്ക് പിഴ ചുമത്തിയിരുന്നു.