ബാർ കോഴ: അനിമോന്‍റെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

Monday, May 27, 2024

 

തിരുവനന്തപുരം: ബാർ കോഴ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ഇന്ന് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോന്‍റെ മൊഴിയെടുത്തേക്കും. ഇതിനായി അന്വേഷണസംഘം ഇന്ന് ഇടുക്കിയിൽ എത്തും. കൊച്ചിയിൽ നടന്ന ബാർ ഉടമകളുടെ എക്സിക്യൂട്ടീവ് മീറ്റിംഗിൽ പങ്കെടുത്തവരുടെ മൊഴികളും രേഖപ്പെടുത്തും. യോഗത്തിന്‍റെ മിനിട്സും യോഗം നടന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കും.

ഇതിനിടെ ബാർ കോഴയിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ ഔദ്യോഗിക വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി മാർച്ച് നടത്തും. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.