ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; സംഘര്‍ഷങ്ങളില്‍ 13 മരണം

Jaihind Webdesk
Sunday, December 30, 2018

Bangladesh-Election

പാർലമെന്‍ററി തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗ്ലാദേശിൽ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.

പ്രാദേശിക സമയം 8 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 300 സീറ്റുകളി?ലായി 1848 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഭരണകക്ഷിയായ അവാമി ലീഗ് ഉൾപ്പെടുന്ന ഗ്രാന്‍റ് അലയൻസും മുഖ്യപ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഉൾപ്പെടുന്ന ദേശീയ ഐക്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.

ഭൂരിപക്ഷം തെളിയിക്കാൻ 151 സീറ്റുകളാണ് നേടേണ്ടത്. ഇതിനിടെ രാജ്യവ്യാപകമായി സംഘർഷങ്ങളുണ്ടായി. ഭരണ-പ്രതിപക്ഷ പാർട്ടി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നേരത്തേ മുൻകരുതലായി മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന തെരഞ്ഞെടുപ്പിൽ, ജയിച്ചാൽ തുടർച്ചയായി 4 തവണ ബംഗ്ലാദേശിൽ പ്രധാനമന്ത്രിയാകുന്ന നേതാവാകും ഷെയ്ഖ് ഹസീന.

പത്തരക്കോടിയോളം വരുന്ന വോട്ടർമാർക്കായി 40,183 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ച ആദ്യ തെരഞ്ഞെടുപ്പായിരുനന്നു ഇത്തവണത്തേത്.