സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെന്ഷന് രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാന്‍ ധന വകുപ്പ്. നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുമ്പ് പെന്ഷന് വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് മാസത്തെ പെന്ഷന് വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണമെടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നത്. ഡിസംബര്‍ വരെ സംസ്ഥാനത്തിനെടുക്കാന്‍ അനുവാദമുള്ള കടത്തില്‍ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതല്‍ തുകയ്ക്കുള്ള ബില്ല് മാറി എടുക്കുന്നതില്‍ ട്രഷറി നിയന്ത്രണവും തുടരുകയാണ്.