മാനവ ഐക്യത്തിന്‍റെ ആഘോഷം; ബലിപെരുന്നാള്‍ ആശംസകള്‍ നേർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Jaihind Webdesk
Monday, June 17, 2024

 

തിരുവനന്തപുരം: ബലിപെരുന്നാള്‍ ആശംസകള്‍ നേർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഏറെ ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന മാനവ ഐക്യത്തിന്‍റെ ആഘോഷമാണ് ബലിപെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. അഹന്തയെ ദൂരെയെറിഞ്ഞ് അപരന്‍റെ സങ്കടങ്ങളെ നെഞ്ചേറ്റി സാന്ത്വനം പകരാനും അവരെ ചേര്‍ത്തു പിടിക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം ബലിപെരുന്നാള്‍ ആശംസകള്‍ നേർന്നു കൊണ്ട് പറഞ്ഞു.