ഡൊമിനാർ 250 സിസി മോഡലുമായി ബജാജ്

Jaihind News Bureau
Saturday, February 29, 2020

രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബജാജ് ഡൊമിനാർ 400. സ്‌പോർട്സ് വിഭാഗത്തിൽ എത്തിയ മോട്ടോർസൈക്കിൾ വിപണിയിൽ തരംഗമായി മാറിയത് അതിവേഗമായിരുന്നു. ഡൊമിനാർ 250 സിസി മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ബജാജ്.

ക്വാർട്ടർ ലിറ്റർ വിഭാഗത്തിൽ ബജാജ് പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏത് മോഡലുമായാകും എത്തുകയെന്ന കൗതുകം നിലനിന്നിരുന്നു. പൾസർ ശ്രേണിയിൽ 250 സിസി ബൈക്കുമായി എത്തുമെന്ന ചർച്ചകൾ നേരത്തെ നടന്നിരുന്നു. എന്നാൽ ബജാജ് ഡൊമിനാർ ശ്രേണിയെ വിപുലീകരി
ക്കുമെന്ന് ബജാജ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ശ്രദ്ധനേടുന്ന വിഭാഗമാണ് 250 സിസി ബൈക്കുകളുടേത്.250 ഡ്യൂക്കിൽ 249 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ പരമാവധി 30 ബിഎച്ച്പി കരുത്തിൽ 24 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. വിൽപ്പനയെ അടിസ്ഥാനമാക്കി നോക്കിയാൽ പൾസർ ശ്രേണിയിലേക്ക് ഒരു 250 സിസി ബൈക്കിനെ അവതരിപ്പിക്കുന്നതായിരിക്കും മികച്ച ഓപ്ഷൻ. മുൻനിര മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ഡൊമിനാർ 400 നെ കമ്പനി വലിയ പ്രതീക്ഷകളോടെയാണ് എത്തിച്ചതെങ്കിലും വാഹനത്തിന്റെ വിൽപ്പന ലക്ഷ്യങ്ങൾ നേടാൻ ഇപ്പോഴും പാടുപെടുകയാണ്. 2020 ജനുവരിയിൽ ഡൊമിനറിന്റെ 130 യൂണിറ്റുകൾ മാത്രമാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. ഡൊമിനാർ 250 അതിന്‍റെ ഡിസൈൻ സവിശേഷതകളിൽ ഭൂരിഭാഗവും ഡൊമിനാർ 400 ൽ നിന്ന് കടമെടുക്കുകയാണ്. എഞ്ചിനും മറ്റ് മെക്കാനിക്കൽ ഭാഗങ്ങൾക്കും കെടിഎം 250 ഡ്യൂക്കിനെ ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുക. ഡൊമിനാർ 250 ക്ക് ഏകദേശം 1.40 ലക്ഷം രൂപയാകും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തി ഒന്നിലധികം വില പരിഷ്‌ക്കരണങ്ങൾക്ക് വിധേയമായ ഡൊമിനാർ 400 ന് ഇപ്പോൾ 1.90 ലക്ഷം രൂപയാണ് വില വരുന്നത്.