പെരിയ കൊലക്കേസ് : 3 പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Thursday, June 13, 2019

Kripesh-Sarath

പെരിയ കൊലക്കേസിൽ 3 പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ രണ്ടും മൂന്നും പ്രതികളുടെയും പത്താം പ്രതിയുടെയും ജാമ്യഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം
പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു.അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കുന്ന സർക്കാർ നയത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ ഓഫീസിന് വീഴ്ച പറ്റി. ഇക്കാര്യത്തിൽ ഡിജിപിയോ എഡിജിപിയോ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെ ഹർജി പരിഗണിക്കും.