രാഹുൽ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും ഉൾപ്പെടെ 37 പേർക്ക് ജാമ്യം

Monday, October 14, 2024

 

തിരുവനന്തപുരം: നിയമസഭ മാർച്ചിൽ അറസ്റ്റിലായി റിമാൻഡിൽ ആയിരുന്നു യുഡിവൈഎഫ് നേതാക്കൾക്ക് ജാമ്യം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാർച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.