കൊവിഡ്-19 : ബഹറൈനിൽ രണ്ട് മരണം കൂടി; 4,206 പേർ ചികിത്സയില്‍

Jaihind News Bureau
Sunday, October 11, 2020

മനാമ : ബഹറൈനിൽ കൊവിഡ് ബാധിച്ചു രണ്ട് മരണം കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 273 ആയി. 4,206 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 70,808 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 15,38,925 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 58 പേരുടെ നില ഗുരുതരമായി തുടരുകയാണ്.