മനാമ : ബഹറൈനിൽ കൊവിഡ് ബാധിച്ചു ഏഴു മരണം കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 271 ആയി. 4183 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 70,406 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 15,30,133 പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 62പേരുടെ നില ഗുരുതരമായി തുടരുകയാണ്