മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്ക്; കോഴിക്കോട് കെഎസ്‌യു പ്രവർത്തകർ കരുതൽ തടങ്കലില്‍

Sunday, February 19, 2023

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് വരരുതെന്ന് കോളേജ് വിദ്യാർത്ഥികളോട് കോളേജ് അധികൃതർ നിർദേശിച്ചു. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിലാണ് കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോഴിക്കോട് വീണ്ടും കെഎസ്‌യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.