ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

Jaihind Webdesk
Sunday, December 24, 2023


അടാട്ട് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നല്‍കിയപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. വിവാഹ മോചിതയായ 42 കാരിയാണ് ഗര്‍ഭകാലവും പ്രസവവും മറച്ചുവച്ചത്. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി പൊലീസിന്റെ നിരീക്ഷണത്തിലാണ്.