ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്‍റെ മർദ്ദനം; ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍

Jaihind Webdesk
Sunday, December 31, 2023

ആലപ്പുഴ : ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്‍റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്‍റെ മകൻ കൃഷ്ണജിത്തിനെയാണ് മർദ്ദിച്ചത്.  അമ്മ ദീപയുടെ ആൺസുഹൃത്താണ് സംഭവത്തിന് പിന്നില്‍.  കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പോലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.