
കൊച്ചി: ശബരിമല തീർത്ഥാടകർക്ക് സേവനങ്ങൾ ലഭ്യമാക്കാനായി ശബരി സേവാ ട്രസ്റ്റ് ആരംഭിച്ച ‘അയ്യപ്പ യാത്ര’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രശസ്ത സിനിമാ താരം സലീം കുമാർ പുറത്തിറക്കി. അയ്യപ്പ ഭക്തർക്ക് യാത്രയിലുടനീളം സഹായകമാകുന്ന നിരവധി വിവരങ്ങളും സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായി അയ്യപ്പഭക്തർക്ക് സേവനങ്ങൾ നൽകിവരുന്ന സംഘടനയാണ് ശബരി സേവാ ട്രസ്റ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
കൊച്ചിയിൽ നടന്ന ആപ്ലിക്കേഷൻ ലോഞ്ചിംഗ് ചടങ്ങിൽ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ശാലു പെയാട്, ഡോ: ശ്രീജിത്ത് ബി,പ്രിൻസ് ജിസിസി,അജ്മൽ അലി, ജോജി ഡ്രിൽഷോർ എന്നിവരും പങ്കെടുത്തു.താമസിയാതെ ഗൂഗിൽ പ്ലേസ്റ്റോർ ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി ആപ്പ് ലഭിക്കുന്നതാണെന്നും തീർത്ഥാടകർക്ക് ഈ ആപ്ലിക്കേഷൻ ഏറെ ഉപകാരപ്രദമാകും എന്നും ഭാരവാഹികൾ അറിയിച്ചു.