
ആഗോള അയ്യപ്പ സംഗമം പരിപൂര്‍ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭക്തര്‍ തന്നെ ബഹിഷ്‌കരിച്ച സംഗമമാണ് നടന്നത്. 51 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ആരും വന്നില്ലെന്നും കള്ള കണക്ക് എഴുതി വയ്ക്കരുതെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ആത്മാര്‍ത്ഥതയുമില്ലാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രം നടത്തിയ കോണ്‍ക്ലേവാണ് ഈ സംഗമമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് തേടാനുള്ള കാപട്യം മാത്രമായിരുന്നു സംഗമമമെന്നും അയ്യപ്പന് പോലും ഇഷ്ടമായില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖം നന്നാക്കാതെ കണ്ണാടി ഉടച്ചിട്ടു ഒരു കാര്യവുമില്ലെന്നാണ് എം.വി ഗോവിന്ദനോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.
മെഡിക്കല്‍ സൗകര്യങ്ങള്‍ കുറവുള്ള ആലപ്പുഴയിലാണ് എയിംസ് വരേണ്ടതെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് 25 ഏക്കര്‍ സ്ഥലമുണ്ട്. ആലപ്പുഴ ഗ്ലാസ് ഫാക്ടറിയിലും സ്മൃതി വനം മേഖലയിലും സ്ഥലമുണ്ട്. അത് സംബന്ധിച്ച വിവരങ്ങള്‍ സുരേഷ് ഗോപിയുമായി പങ്ക് വച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുന്നത്. ആലപ്പുഴയിലേക്ക് എയിംസ് എത്തണമെന്ന് ആണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു.