തിരുവനന്തപുരം : നവോത്ഥാന നായകന് മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ കൂട്ടായ്മയുടെ നേതൃത്വത്തിലും അയ്യന്‍കാളി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന വില്ലുവണ്ടി യാത്ര വീണ്ടും നടത്തേണ്ട സമയമായതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
വാളയാര്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ വാദികളെ പ്രതികളാക്കാന്‍ സഹായിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. അവരെ അവഹേളിച്ച മന്ത്രിമാര്‍ തന്നെ ഇന്ന് അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചരിത്രത്തില്‍ ഇല്ലാത്തവണ്ണം വര്‍ധിച്ചുവരുമ്പോള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ അയ്യന്‍കാളി പ്രതിമയ്ക്ക് മുന്നില്‍ വെച്ച് ഇന്ന് പ്രതിജ്ഞ എടുത്തതായി കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ പട്ടിക ജാതി – പട്ടിക വര്‍ഗങ്ങള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ കിട്ടേണ്ട അവസരങ്ങള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകാണ്. ലൈഫ് മിഷന് പട്ടികജാതി – പട്ടിക വര്‍ഗത്തിന് കിട്ടേണ്ട വീടുകള്‍ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടൂര്‍ പ്രകാശ് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/JaihindNewsChannel/videos/315646649646618
https://www.facebook.com/JaihindNewsChannel/videos/923116271511920