അയോധ്യ ഭൂമി തര്‍ക്ക കേസ് : മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി; ആറാം തീയതി മുതല്‍ വാദം കേള്‍ക്കും

അയോധ്യ ഭൂമി തര്‍ക്ക കേസിന്‍റെ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി. അതിനാല്‍ കേസില്‍ വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടു. ഭരണഘടന ബെഞ്ച് ആഗസ്റ്റ് ആറ് മുതലാണ് വാദം കേള്‍ക്കും. തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അയോധ്യ ഭൂമി തര്‍ക്ക കേസിന്‍റെ മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് മധ്യസ്ഥ സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മധ്യസ്ഥ പാനലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Ayodhya case
Comments (0)
Add Comment