മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക അവാര്‍ഡ് ആയിഷ സുല്‍ത്താനക്ക്

Tuesday, November 2, 2021

മലപ്പുറം : മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക മൊമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആയിഷ സുല്‍ത്താനക്ക്. ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകയും ചലച്ചിത്ര സംവിധായകയും നടിയുമായാണ് ആയിഷ സുല്‍ത്താന.

മുന്‍ കെപിസിസി പ്രസിഡന്‍റും സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസ നായകനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ 77-ാംമത് ചരമവാര്‍ഷിക ദിനമായ നവംബര്‍ 23 ന് മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.ചലച്ചിത്ര രംഗത്തെ യുവ സംവിധായികയായ ആയിഷ കെട്ടിയോളാണെന്റ് മാലാഖ എന്ന സിനിമയിലൂടെയാണ് രംഗത്തു വരുന്നത്.

ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയുടെ ചിത്രം വരച്ചു കാട്ടുന്ന നിരവധി പ്രസ്താവനകളും പ്രസംഗങ്ങും അവരുടെതായി പുറത്തു വന്നിട്ടുണ്ട്.ഇവയെല്ലാം ലക്ഷദ്വീപ് നിവാസികളുടെ ചെറുത്തു നില്‍പ്പിന് കരുത്തു നല്‍കിയതായി ട്രസ്റ്റ് വിലയിരുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി ഹരിദാസ് (മുന്‍ എംപി), സെക്രട്ടറി വീക്ഷണം മുഹമ്മദ്, മറ്റു ഭാരവാഹികളായ എം ശിവരാമന്‍ നായര്‍, പി. കെ കുഞ്ഞു ഹാജി, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.