അർജുൻ ആയങ്കിയുടെ അഭിഭാഷകൻ എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം

Jaihind Webdesk
Tuesday, June 29, 2021

കണ്ണൂർ : സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയുടെ അഭിഭാഷകൻ എസ്എഫ്ഐ സംസ്ഥാന നേതാവ് പി കെ റമീസ് . ഇരിട്ടി ഏരിയ സെക്രട്ടറിയും സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. പാർട്ടിയിൽ പി ജയരാജനുമായി അടുത്ത ബന്ധവും കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച കേസുകളിൽ പ്രതിയുമായിരുന്നു.

അർജ്ജുനനുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രതികളുടെ ബന്ധങ്ങൾ പുറത്തുവരുന്നത്.