വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Thursday, June 13, 2024

 

വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. അപ്പപാറ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി റോഡിലൂടെ നടന്നു വരികയായിരുന്ന ശ്രീനിവാസന്‍ കാട്ടാനയുടെ മുമ്പില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെ ആന പിന്‍വാങ്ങി. പരിക്കേറ്റ ശ്രീനിവാസനെ വനപാലകരും, നാട്ടുകാരും ചേര്‍ന്നാണ് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചത്.