റഫേലില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വ്യക്തം; രേഖകള്‍ പരീക്കറുടെ വസതിയില്‍ ഒളിപ്പിച്ചിരിക്കുന്നു; ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു

webdesk
Wednesday, January 2, 2019

ന്യൂദല്‍ഹി: ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ വസതിയില്‍ റഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി ഗോവ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച ശബ്ദരേഖ ബുധനാഴ്ച്ച പുറത്തുവിട്ടു. ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണേയുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ഫ്രാന്‍സുമായി റഫേല്‍ കരാര്‍ ഒപ്പിടുമ്പോള്‍ മനോഹര്‍ പരീക്കറായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. കഴിഞ്ഞയാഴ്ച്ച നടന്ന ഗോവ മന്ത്രിസഭായോഗത്തില്‍ റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരീക്കറുടെ ബെഡ്‌റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയതായി പറയുന്നു. സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിയുടെ അന്വേഷണം അനുവദിക്കാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകള്‍ വ്യക്തമാക്കുന്നതാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന രേഖകള്‍ എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ശബ്ദരേഖ കേള്‍ക്കാം:[yop_poll id=2]