DySP ഹരികുമാറിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ മരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാർ അന്വേഷിക്കും. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സനലിന്‍റെ കൊലപാതകത്തിലെ രണ്ടാം പ്രതി ബിനു, അഞ്ചാം പ്രതി രമേശ് എന്നിവരെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു. അതേ സമയം സനൽ കുമാറിന്‍റെ ഭാര്യ വിജി നൽകിയ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അടുത്ത ആഴ്ച വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

പ്രധാന പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തെ വേലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടത്.

sanal kumarneyyattinkara murderb harikumar
Comments (0)
Add Comment