കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; വല്ലാർപാടം ടെർമിനൽ വഴി കടത്താൻ ശ്രമിച്ച 500 കിലോ രക്തചന്ദനം പിടികൂടി.

Jaihind News Bureau
Sunday, March 29, 2026

 

കൊച്ചിയിൽ വൻ രക്ത ചന്ദന കടത്ത്.കൊച്ചി വല്ലാർപ്പാടം കണ്ടയ്നർ ടെർമിനൽ വഴി 500 കിലോ രക്തചന്ദനം കടത്താൻ ശ്രമം. 2 പേർ കസ്റ്റഡിയിൽ. ഇന്നലെ വൈകീട്ടാണ് പിടികൂടിയത്.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്.തുറമുഖം വഴി വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് ഇവ എത്തിച്ചത്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.അങ്കമാലി ഭാഗത്ത് നിന്നാണ് ഇവ എത്തിച്ചതെന്ന് സൂചനയുണ്ട്.