മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം; കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Jaihind Webdesk
Friday, February 2, 2024

കണ്ണൂർ: പേരാവൂരിലെ കനറാ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച സിപിഎം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിൽ.
സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗം വിളക്കോട് വെണ്ടേക്കുംചാലിലെ വി.സി. സുരേഷിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് സർവീസ് സഹകരണബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ്.

9 പവന്‍റെ ആഭരണങ്ങളാണ് ബാങ്കിൽ നൽകിയത്. അപ്രൈസർ ആഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലാകുകയും വിവരം മാനേജരെ അറിയിക്കുകയുമായിരുന്നു. ബാങ്ക് മാനേജർ വിവിൽ സുരേഷിനെ തടഞ്ഞുവെച്ച് പോലീസിൽ വിവരം നൽകി. പേരാവൂർ എസ്ഐ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.