KOZHIKODE KIDNAP ATTEMPT| കോഴിക്കോട് ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: കര്‍ണാടക സ്വദേശികള്‍ പോലീസ് പിടിയില്‍

Jaihind News Bureau
Thursday, May 29, 2025

കോഴിക്കോട് പുതിയകടവില്‍ പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പോലീസ് പിടിയിലായി. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാര്‍ ഇവരെ തടഞ്ഞ് വച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.