വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ കേസ്

Jaihind Webdesk
Saturday, May 28, 2022

 

വനം വകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ച (25-05-2022) ആണ് സംഭവം നടന്നത്.