പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച് ഭാരത് അരി വിതരണം നടത്താന്‍ ശ്രമം; തടഞ്ഞ് ജില്ലാ കളക്ടർ

Jaihind Webdesk
Friday, March 29, 2024

 

പാലക്കാട്: കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം പാക്കറ്റില്‍ ഉള്‍പ്പെടുത്തി  ഭാരത് അരി വിതരണം നടത്തിയതായി പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പദ്ധതി ദുരുപയോഗം ചെയ്യാൻ ബിജെപി ശ്രമിച്ചു എന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടംലംഘനം ചൂണ്ടിക്കാട്ടി പരാതി ഉയർന്നതിന് പിന്നാലെ അരിവിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

രാവിലെ എട്ടുമണിക്ക് അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നായിരുന്ന പോസ്റ്ററിലൂടെ പ്രചരിപ്പിച്ചത്. അരി വാങ്ങാനെത്തിയവർക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒപ്പം ബിജെപി സ്ഥാനാർത്ഥിയുടെയും ചിത്രം പതിച്ച പാക്കറ്റുകളിലാണ് ഭാരത് അരി ലഭിച്ചത്. സിപിഎം പരാതിയെ തുടർന്ന് അരി വിതരണം നിർത്തിവെക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.