തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസ് ചിറക്കലിനെതിരെ നടപടി. മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ നല്‍കി്. ഹാരിസിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്നും ഉത്തരവാദിത്തപ്പെട്ടവരോട് വിഷയം പറഞ്ഞില്ലെന്നുമാണ് ഉയരുന്ന വാദം. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ടലംഘനമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ഡോ.ഹാരിസ് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നും ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി വെളിപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ആഘാതമാണ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും വരുത്തി വച്ചത്. സത്യം തുറന്നു പറഞ്ഞതിന് അദ്ദേഹത്ത കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി അടക്കം വിമര്‍ശിച്ചത്.് എന്നിട്ടും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനല്ല സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും താല്‍പര്യം. പകരം, സത്യങ്ങള്‍ തുറന്നു കാട്ടുന്നവരെ വിമര്‍ശിക്കാനാണെന്ന് ഇതോടു കൂടി പുറത്തു വരുകയാണ്.