മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: രണ്ടു പേർ പിടിയില്‍; ‘പ്രാങ്ക്’ എന്ന് പ്രതികള്‍

Jaihind Webdesk
Wednesday, December 27, 2023

 

മലപ്പുറം: താനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. പ്രാങ്ക് വിഡിയോ ചിത്രീകരണത്തിന്‍റെ ഭാഗമായി ചെയ്തതെന്നെന്നാണ് പ്രതികൾ പോലിസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിർപ്പും ബഹളവും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.