വനിതാ എം.പിക്കെതിരായ ആക്രമണം ജനാധിപത്യത്തിനേറ്റ കളങ്കം : മുല്ലപ്പള്ളി രാമചന്ദ്രന്‍

രമ്യ ഹരിദാസ് ഉൾപ്പടെയുള്ള വനിതാ എം.പിമാരെ പുരുഷ വാച്ച് ആന്‍റ് വാർഡ് അംഗങ്ങൾ പാർലമെന്‍റിൽ വെച്ച് ആക്രമിച്ചത് ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇന്ത്യ ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് പാർലമെന്‍റിലെ ഈ സംഭവം. പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. മുഴുവൻ ജനാധിപത്യ വിശ്വസികളും ഇതിനെതിരെ പ്രതികരിക്കാൻ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എം.പി.മാർക്ക് അഭിപ്രായം രേഖപ്പെടുത്താനും പ്രതിഷേധിക്കാനുമുള്ള അവകാശമാണ് മോദി സർക്കാർ അടിച്ചമർത്തുന്നത്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത ഈ നടപടി അംഗീകരിക്കാനാവുന്നതല്ല. ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ മഹത്വം ബി.ജെ.പി ഇല്ലാതാക്കി. രാഷ്ട്രപതി ഭവനെ ചരിത്രത്തിലാദ്യമായി ബി.ജെ.പി കുതിരക്കച്ചവടത്തിന് വേദിയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാൻ തയാറായില്ലായെങ്കിൽ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment