കൊച്ചിയില്‍ പട്ടാപ്പകല്‍ സ്ത്രീക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ അക്രമി വെട്ടി പരിക്കേല്‍പ്പിച്ചു

Jaihind Webdesk
Saturday, December 3, 2022

കൊച്ചി: വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ പട്ടാപ്പകല്‍ ആക്രമണം. ബൈക്കിലെത്തിയ അക്രമി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ കൈക്ക് ബൈക്കിലെത്തിയ ആള്‍ വെട്ടിപരിക്കേൽപ്പിച്ചത്. വെട്ടേറ്റ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കണ്ടെത്താനായില്ല.