കിടങ്ങറ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിക്ക് നേരെ വടകരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അസഭ്യവര്‍ഷവും ആക്രമണവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് കുട്ടനാട് അസംബ്ലി കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കാതെ തെരുവ് ഗുണ്ടകള്‍ക്ക് സമാനമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ സമ്പ്രദായത്തെ അവഹേളിക്കുന്നതിന് തുല്യമാണ്,’ സജി ജോസഫ് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയരഹിതമായ മാര്‍ഗങ്ങളിലൂടെ നേരിടുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.